'നല്ലവരെന്നും' ,'മോശക്കാരെന്നും' തരംതിരിച്ചുകൊണ്ടുള്ള പട്ടിക തയ്യാറാക്കി ; നാറ്റോ രാജ്യങ്ങളെ പരസ്യമായി അപമാനിച്ച് ട്രംപ്

Trump says Iran's nuclear disarmament is our goal

ഇറാൻ യുദ്ധത്തിൽ അമേരിക്കയെ പിന്തുണച്ചവർക്ക് പ്രതിഫലവും വിട്ടുനിന്നവർക്ക് ശിക്ഷയും നൽകാനൊരുങ്ങി ട്രംപ് ഭരണകൂടം. ഇതിന്റെ ഭാഗമായി നാറ്റോ (NATO) സഖ്യകക്ഷികളെ 'നല്ലവരെന്നും' (Nice) 'മോശക്കാരെന്നും' (Naughty) തരംതിരിച്ചുകൊണ്ടുള്ള പട്ടിക ട്രംപ് തയ്യാറാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. സഖ്യകക്ഷികൾ നൽകുന്ന പ്രതിരോധ സംഭാവനകളും യുദ്ധത്തിലെ നിലപാടും അടിസ്ഥാനമാക്കിയാണ് ഈ നീക്കം.

പട്ടികയിൽ മോശം വിലയിരുത്തൽ ലഭിക്കുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടികൾ അമേരിക്ക സ്വീകരിച്ചേക്കാം. ആ രാജ്യങ്ങളിലുള്ള യുഎസ് സൈനികരെ പിൻവലിക്കുകയോ അമേരിക്കൻ പ്രതിരോധ സാങ്കേതികവിദ്യ കൈമാറുന്നത് തടയുകയോ ചെയ്തേക്കാം. 

Tags