ആസിയാന്‍ ഉച്ചകോടിക്കിടെ നരേന്ദ്ര മോദി ട്രംപിനെ കണ്ടേക്കും

Whatever India wants, they will get it, says US President Donald Trump, praising Prime Minister Narendra Modi

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാകുമിത്.

തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ (ആസിയാന്‍) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫിലിപ്പൈന്‍സില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കണ്ടേക്കും. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാകുമിത്. ട്രംപ് മനിലയില്‍ എത്തുന്നുണ്ടെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി അടുത്ത ആഴ്ചയാണ് മനിലയിലേക്ക് പോകുന്നത്. യുഎസ് തെരഞ്ഞെടുപ്പ് ഫലം ശുഭാപ്തി വിശ്വാസം നല്‍കുന്നതാണെന്നാണ് ഉന്നത വൃത്തങ്ങള്‍ വിലയിരുത്തുന്നത്.


വീസ, താരിഫ് തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യന്‍ നിലപാടിന് അംഗീകാരം നേടാന്‍ സഹായിച്ചേക്കുമെന്നും വ്യാപാര കരാറിലെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് എത്തിക്കാന്‍ ആകുമെന്നും പ്രതീക്ഷിക്കുന്നതായും വിലയിരുത്തുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ട്രംപിന്റെ അടുത്ത നീക്കം എന്ത് എന്നത് പ്രധാനമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ചില ഡെമോക്രാറ്റിക് അംഗങ്ങള്‍ ഇന്ത്യയ്ക്കകത്തെ വിഷയങ്ങളില്‍ നിലപാട് കടിപ്പിച്ചേക്കാമെന്നും യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ട്രംപിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

Tags