മസ്കിന്റെ സുഹൃത്തിനെ നാസയുടെ തലപ്പത്ത് നിയമിക്കാനുള്ള നടപടി പിൻവലിച്ച് ട്രംപ്


വാഷിങ്ടൺ: സ്പേസ് എക്സ് ഉടമയും വ്യവസായിയുമായ ഇലോൺ മസ്കിന്റെ സുഹൃത്തിനെ നാസയുടെ തലപ്പത്ത് നിയമിക്കാനുള്ള നടപടി പിൻവലിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെക് വ്യവസായി ജാരെഡ് ഐസക്മാന്റെ നാമനിർദേശമാണ് ട്രംപ് പിൻവലിച്ചത്. സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ ചുമതല മസ്ക് ഒഴിഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം.
tRootC1469263">ഐസക്മാന്റെ മുൻ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായി അവലോകനം ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയെ ബഹിരാകാശത്ത് ഒന്നാമതെത്തിക്കുന്ന ദൗത്യത്തെ നയിക്കാനുള്ള പുതിയ നോമിനിയെ ഉടൻ പ്രഖ്യാപിക്കുമെന്നും ട്രംപ് സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. യു.എസ് സെനറ്റിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് നാമനിർദേശം പിൻവലിക്കുന്നത്. അതേസമയം, ട്രംപിന്റെ തീരുമാനത്തിൽ മസ്ക് നിരാശ പ്രകടിപ്പിച്ചു.
