മസ്കത്തിൽ 5,000 കുപ്പി മദ്യം പിടികൂടി
Sat, 18 Mar 2023

മസ്കത്ത്: വിൽപനക്കായിവെച്ച വൻതോതിലുള്ള മദ്യം മസ്കത്ത് ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) പിടികൂടി. ബൗഷർ വിലായത്തിലെ പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്ന് 5,000 കുപ്പി മദ്യമാണ് ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസ്ക് അസസ്മെന്റ് പിടിച്ചെടുത്തതെന്ന് ഒമാൻ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പിടിയിലായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.