മസ്കത്ത് പാചകവാതക ഫാക്ടറികളിൽ പരിശോധന
May 20, 2023, 19:16 IST

മസ്കത്ത്: പാചകവാതക സിലിണ്ടറുകൾ നിറക്കുന്ന ഫാക്ടറികളിൽ പരിശോധന കാമ്പയിനുമായി അധികൃതർ.
വാണിജ്യ, നിക്ഷേപ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ദ്രവീകൃത വാതക ഫാക്ടറികളിലാണ് പരിശോധന നടത്തുന്നത്.
സിലിണ്ടറുകളുടെ സുരക്ഷയും അധികൃതർ നിർദേശിച്ച മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്നുറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന.