സുരക്ഷാ ഭീഷണി മൂലം ആയത്തുള്ള അലി ഖമനെയിയുടെ സംസ്‌കാര ചടങ്ങില്‍ മുജ്തബ ഖമനെയി പങ്കെടുത്തേക്കില്ല

Iran's new Supreme Leader Mojtaba Khamenei in coma? Reportedly has leg amputated

പരസ്യമായി പങ്കെടുക്കുന്നത് അപകടകരമായതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് ഇലാഹി പറഞ്ഞു.

ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്‌കാര ചടങ്ങില്‍നിന്ന് മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ ഖമനെയി വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് പിതാവിന്റെ സംസ്‌കാര ചടങ്ങില്‍നിന്ന് മുജ്തബ ഖമനെയി വിട്ടുനില്‍ക്കുക. ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ആയത്തുള്ള ഹക്കിം ഇലാഹി ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ ഭീഷണികളും നിരീക്ഷണ ആശങ്കകളും കാരണം പരസ്യമായി പങ്കെടുക്കുന്നത് അപകടകരമായതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് ഇലാഹി പറഞ്ഞു.

ഇറാനും ഇസ്രായേലിനും അമേരിക്കയ്ക്കും ഇടയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനിടെയാണ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി വധിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ ഉണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ, അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി രംഗത്തെത്തിയിരുന്നു. ഇറാന്റെ നേതൃത്വത്തിനെതിരെയുള്ള ഏത് ഭീഷണിയും ഉടനടിയുള്ള പ്രതികരണത്തിന് കാരണമാകുമെന്നാണ് അബ്ബാസ് അരാഗ്ചിയുടെ മുന്നറിയിപ്പ്.

ഈ വര്‍ഷം ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും സംയുക്തമായി ഇറാന് നേരെ നടത്തിയ ആക്രമണത്തിലാണ് 36 വര്‍ഷക്കാലം പരമോന്നത നേതൃപദവിയില്‍ തുടര്‍ന്ന ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മുജ്തബ ഖമനെയിയുടെ ഭാര്യ സഹ്റ ഹദ്ദാദ് അദെലും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഭാര്യയുടെ സംസ്‌കാര ചടങ്ങിലും മുജ്തബ ഖമനെയി പങ്കെടുത്തിരുന്നില്ല.

Tags