വൈറലാകാന്‍ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി വായു വലിച്ചെടുത്ത് അമ്മ ; ശ്വാസം മുട്ടി മകന്‍

mother
mother

 കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയ യുവതിക്കെതിരെ നടപടിയെടുക്കണമെന്നു ആവശ്യം ഉയരുന്നു.

സോഷ്യല്‍മീഡിയയില്‍ വൈറലാകാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു മുഴുവന്‍ വലിച്ചെടുത്ത് അമ്മ. വീഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ രോഷം ഉയരുകയാണ്.

റഷ്യയിലെ സരടോവില്‍ നിന്നുള്ള 36 കാരിയായ പാരന്റിങ് ഇന്‍ഫ്‌ളുവന്‍സര്‍ അന്ന സപാരിനയാണ് ക്രൂരത കാണിച്ചത്. ഇവര്‍ തന്റെ മകനെ വലിയ പ്ലാസ്റ്റിക് ബാഗില്‍ കിടത്തി വാക്വം പങ്കുപയോഗിച്ച് വായു വലിച്ചെടുക്കുകയായിരുന്നു.
വായു വലിച്ചെടുത്തതോടെ പ്ലാസ്റ്റിക് ബാഗ് ചുരുങ്ങി കുട്ടിയുടെ ശരീരത്തിലേക്ക് ഒട്ടിച്ചേരുന്നത് വീഡിയോയില്‍ കാണാം. അസ്വസ്ഥതനാകുന്ന കുട്ടി അമ്മയെ വിളിച്ച് കരയുന്നുണ്ട്. ഇതോടെയാണ് അന്ന പ്രവൃത്തി അവസാനിപ്പിച്ചത്. വീഡിയോ അന്ന തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലായി. ദശലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. പിന്നാലെ അമ്മയ്‌ക്കെതിരെ പ്രതിഷേധവും ഉയര്‍ന്നു.
വൈറലാകാന്‍ സ്വന്തം മകന്റെ ജീവന്‍ പോലും പണയം വച്ചെന്ന വിമര്‍ശനമാണ് ഉയരുന്നത്. കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയ യുവതിക്കെതിരെ നടപടിയെടുക്കണമെന്നു ആവശ്യം ഉയരുന്നു.

tRootC1469263">

Tags