ലോകത്ത് 2.21 കോടിയിലധികം പേർ മരിച്ചു; കോവിഡ് കണക്ക് പുറത്തുവിട്ട് ലോകാരോഗ‍്യ സംഘടന
Updated: May 14, 2026, 16:16 IST
ജനീവ: ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ കണക്ക് പുറത്ത് വിട്ട് ലോകാരോഗ‍്യ സംഘടന. ലോകാരോഗ‍്യ സംഘടനയുടെ വോൾഡ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് 2026ലെ റിപ്പോർട്ട് പ്രകാരം 2.21 കോടിയിലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് പറയുന്നത്.
രോഗം ബാധിച്ച് ചികിത്സ ലഭിക്കാതെ മരിച്ചവരെയും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2021ലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. 1.04 കോടിയിലധികം പേർക്കാണ് 2021ൽ ജീവൻ നഷ്ടമായത്.
.jpg)

