ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്തും ; ഭീഷണിയുമായി ട്രംപ്

Trump threatens to cut trade ties with Spain over US-Israel joint military action

 ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന് (Kharg Island) നേരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ലോകത്തെ പ്രധാന ഊർജ്ജ വിതരണ പാതയായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്കായി യുദ്ധക്കപ്പലുകൾ വിന്യസിക്കാൻ അദ്ദേഹം സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു. ഇതിനിടെ, ഏത് ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്.

tRootC1469263">

ശനിയാഴ്ച എൻ.ബി.സി (NBC) ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. നേരത്തെ ഖാർഗ് ഐലൻഡിലെ സൈനിക കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞിരുന്ന ട്രംപ്, ഇപ്പോൾ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
"യുഎസ് ആക്രമണത്തിൽ ഖാർഗ് ഐലൻഡിലെ എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾ പൂർണ്ണമായും തകർന്നു. ഒരു രസത്തിന് വേണ്ടി ഇനിയും കുറച്ചുതവണ കൂടി ഞങ്ങൾ അവിടെ ആക്രമണം നടത്തിയേക്കാം," ട്രംപ് പറഞ്ഞു.

Tags