മൊജ്തബ ഖമനേയി അബോധാവസ്ഥയിൽ; ആരോഗ്യനില ഗുരുതരം
Apr 7, 2026, 12:15 IST
ടെഹ്റാൻ: ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ആരോഗ്യപ്രശനങ്ങളെ തുടർന്ന് ചികിത്സയിലാണെന്ന് റിപ്പോർട്ട്. ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.ഇറാനിലെ ഖോമിൽ ചികിത്സയിൽ കഴിയുകയാണ് ഖമനേയി. ഗുരുതരാവസ്ഥയിൽ ചികിത്സയിലായതിനാൽ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിട്ടും അദ്ദേഹത്തിന് തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണന്നും റിപ്പോർട്ടിൽ പറയുന്നു.
പരമോന്നത നേതാവായി മൊജ്തബ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതുവരെ പൊതുവേദികളിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലഅതിനിടെ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ സംസ്കാരത്തിനായുള്ള ഒരുക്കങ്ങളു ഇവിടെ പുരോഗമിക്കുന്നതായും നയതന്ത്ര കുറിപ്പുണ്ട്. ഖോമിൽ അലി ഖമേനയിക്കായി വലിയ ശവകുടീരമാണ് നിർമിക്കുന്നതെന്നാണ് വിവരം.
.jpg)


