യു.എസിൽ പുതുവത്സര ദിനത്തിൽ കാണാതായ ഇന്ത്യൻ യുവതി കുത്തേറ്റ് മരിച്ച നിലയിൽ

stabbed

 ന്യൂയോർക്ക്: യു.എസിൽ പുതുവത്സര ദിനത്തിൽ കാണാതായ ഇന്ത്യൻ യുവതിയെ മുൻ കാമുകൻറെ അപാർട്മെൻറിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എല്ലിക്കോട്ട് സിറ്റിയിൽ ഡേറ്റ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റ് ആയ നിഖിത ഗോദിശാല (27)യാണ് കൊല്ലപ്പെട്ടത്. മുൻ കാമുകൻ അർജുൻ ശർമയുടെ മേരിലാൻറിലുള്ള അപാർട്മെൻറിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതായി പൊലീസ് അറിയിച്ചു.

tRootC1469263">

നിഖിതയെ ഡിസംബർ 31 മുതൽ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത് അർജുൻ ശർമയാണെന്നും പൊലീസ് പറഞ്ഞു. ശേഷം അധികൃതർ അപാർട്മെൻറിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരാതി നൽകിയ ദിവസം തന്നെ അർജുൻ ഇന്ത്യയിലേക്ക് കടന്നുകളഞ്ഞു.സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. 

Tags