ഇറാനിൽ പെൺകുട്ടികളുടെ സ്‌കൂളിൽ മിസൈലാക്രമണം നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണം : ഐക്യരാഷ്ട്രസഭ

un

 തെഹ്‌റാൻ: ഇറാനിൽ പെൺകുട്ടികളുടെ സ്‌കൂളിൽ മിസൈലാക്രമണം നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് യുഎൻ മനുഷ്യാവകാശ സംഘടന. യുഎസ്-ഇസ്രായേൽ സേനകൾ നടത്തിയ ആക്രമണത്തിൽ 150 കുഞ്ഞുങ്ങൾ മരിച്ചെന്ന് യുഎന്നിലെ ഇറാൻ അംബാസഡർ അലി ബഹ്‌റെയ്‌നി അറിയിച്ചിരുന്നു. ആക്രമണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് യുഎൻ ഹ്യൂമൻ റൈറ്റ്‌സ് ഓഫിസ് ഹൈക്കമ്മിഷണർ വോൾവർ തുർക്ക് നിർദേശിച്ചത്. സ്‌കൂളിനുനേരെയുണ്ടായ ആക്രമണം അത്യന്തം ഭീകരമാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് ഓഫിസ് വക്താവ് രവീണ ഷംദാസാനി പറഞ്ഞു. 

tRootC1469263">

എത്രമാത്രം മനുഷ്യത്വരഹിതവും ക്രൂരവും ഹീനവുമായ പ്രവർത്തിയാണ് ആക്രമണം നടത്തിയവർ ചെയ്തതെന്ന് പിന്നീട് പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും വിളിച്ചുപറയുന്നുണ്ട്. ഇതിനെ യുദ്ധ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടില്ലാത്തതുകൊണ്ടാണ് അന്വേഷണം ആവശ്യപെട്ടത്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന എല്ലാവരും ആക്രമണങ്ങൾ അവസാനിപ്പിച്ച് ചർച്ചയുടെ പാതയിൽ തിരിച്ചെത്തണമെന്നും വോൾവർ തുർക്ക് അഭ്യർഥിച്ചതായി ഷംദാസാനി പറഞ്ഞു. 

ശനിയാഴ്ചയാണ് ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്‌കൂളിൽ മിസൈൽ പതിച്ചത്. ഇറാനെതിരെ ഇസ്രയേൽഅമേരിക്ക സഖ്യം ആക്രമണം തുടങ്ങിയ ആദ്യദിവസമായിരുന്നു ഇത്. നടപടി ഒരുകാരണവശാലും നീതികരിക്കാനാവാത്തതും ക്രിമിനൽ കുറ്റകൃത്യവുമാണെന്ന് യുഎന്നിലെ ഇറാൻ അംബാസഡർ മനുഷ്യാവകാശ സംഘടനയുടെ മേധാവിക്കയച്ച പരാതിയിൽ പറഞ്ഞിരുന്നു.

Tags