ചൈനീസ് പാർലമെന്റിൽനിന്ന് ഒമ്പത് സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 19 പേരെ പുറത്താക്കി
ബെയ്ജിങ് : ചൈനയുടെ പാർലമെന്റായ നാഷനൽ പീപ്പ്ൾസ് കോൺഗ്രസിൽനിന്ന് ഒമ്പത് സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 19 പേരെ പുറത്താക്കി. പാർലമെന്റിെന്റ വാർഷിക സമ്മേളനം അടുത്തയാഴ്ച ചേരാനിരിക്കെയാണ് നടപടി. പുറത്താക്കലിന് കാരണം വ്യക്തമാക്കിയിട്ടില്ല.
സൈന്യത്തിലെ ഏറ്റവും ഉയർന്ന റാങ്കിലുണ്ടായിരുന്ന ഷാങ് യൂക്സിയയെ ഏതാനും ആഴ്ചകൾക്ക് മുമ്പ് പ്രസിഡന്റ് ഷി ജിൻ പിങ് പുറത്താക്കിയിരുന്നു. അധികാരത്തിലെത്തിയത് മുതൽ അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് ഷി ജിൻ പിങ് സ്വീകരിച്ചുവരുന്നത്. ഇപ്പോഴത്തെ പുറത്താക്കൽ നടപടി ഇതിെന്റ ഭാഗമായാണോ എന്ന് വ്യക്തമല്ല. പീപ്പ്ൾസ് ലിബറേഷൻ ആർമി (പി.എൽ.എ) കമാൻഡർ ലി ക്വിയോമിങ്, മുൻ പി.എൽ.എ നേവി കമാൻഡർ ഷെൻ ജിൻലോങ് തുടങ്ങിയവർ പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
tRootC1469263">മാർച്ച് നാല് മുതൽ 11 വരെയാണ് പാർലമെന്റ് സമ്മേളനം നടക്കുന്നത്. അടുത്ത അഞ്ച് വർഷത്തെ സർക്കാരിെന്റ പദ്ധതികളും നയങ്ങളും ഇതിൽ പ്രഖ്യാപിക്കും.
.jpg)


