ഗള്‍ഫ് രാജ്യങ്ങളുടെ സമാധാനം മുന്‍നിര്‍ത്തി സൈനിക ആക്രമണം അവസാനിപ്പിക്കണം ; പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി

un

ഇറാന്റെ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ഇത് ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയും സമാധാനവും മുന്‍നിര്‍ത്തി പശ്ചിമേഷ്യന്‍ മേഖലയില്‍ ഇറാന്‍ നടത്തുന്ന സൈനിക ആക്രമണങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയം പാസാക്കി. ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ സമിതിയിലെ 15 അംഗങ്ങളില്‍ 13 രാജ്യങ്ങളും അനുകൂലിച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇറാന്റെ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ഇത് ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

tRootC1469263">

135 രാജ്യങ്ങളുടെ പിന്തുണയോടെ ബഹ്റൈനാണ് സുരക്ഷാ സമിതിയില്‍ ഈ പ്രമേയം അവതരിപ്പിച്ചത്. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുടെ ആശങ്കകള്‍ പ്രമേയത്തില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നിലവില്‍ നടത്തുന്ന സൈനിക നടപടികളെക്കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശമില്ലെന്നതും വസ്തുതയാണ്.
 

Tags