ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിച്ചു, ഇനി ഹോര്‍മുസ് തുറക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

marco rubio

ഇറാനെതിരായ യുദ്ധത്തില്‍ ഇനി യുഎസ് ആക്രമണം ഇല്ലെന്നാണ് മാര്‍ക്കോ റുബിയോ വ്യക്തമാക്കുന്നത്

ഇറാനെതിരെയുള്ള 'ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂറി' എന്ന സൈനിക ആക്രമണ നടപടികള്‍ അവസാനിച്ചതായി അമേരിക്ക. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ അറിയിച്ചു. എന്നാല്‍ യുദ്ധം അവസാനിച്ചതായുള്ള പ്രഖ്യാപനത്തില്‍ നിന്ന് അമേരിക്ക വിട്ടുനിന്നു.  


ഇറാനെതിരായ യുദ്ധത്തില്‍ ഇനി യുഎസ് ആക്രമണം ഇല്ലെന്നാണ് മാര്‍ക്കോ റുബിയോ വ്യക്തമാക്കുന്നത്. ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂറി ഘട്ടം അവസാനിച്ചു. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയായെന്നും ഇനി യുഎസ് ആക്രമണമില്ലെന്നും വിദേശകാര്യ സെക്രട്ടറി അറിയിക്കുന്നു. അമേരിക്ക പ്രതിരോധ ഘട്ടത്തിലേക്ക് കടന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാല്‍, ഇറാന്‍ ഇനിയും അമേരിക്കക്കെതിരെ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും മാര്‍ക്കോ റുബിയോ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തുറക്കുകയാണ് ഇനി പ്രധാന ലക്ഷ്യമെന്നും മാര്‍ക്കോ റുബിയോ അറിയിച്ചു. അമേരിക്കയുടെ സമാധാന നിര്‍ദേശങ്ങള്‍ അംഗീകരിച്ച്, ഇറാന്‍ ഹോര്‍മുസ് തുറക്കണമെന്നും മാര്‍ക്കോ റുബിയോ ആവശ്യപ്പെട്ടു.

Tags