പശ്ചിമേഷ്യൻ യുദ്ധം ; എണ്ണ വ്യവസായത്തിൽ വൻ നേട്ടമുണ്ടാക്കി റഷ്യ

crude oil

 മോസ്കോ : ഇറാനിനെതിരായ ആക്രമണം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ, ആഗോള എണ്ണ വിപണിയിൽ റഷ്യൻ ആധിപത്യം തിരിച്ചുവരുന്നു. ഹുർമുസ് കടലിടുക്കിലെ എണ്ണ വിതരണ തടസ്സവും ഇറാനെതിരെയുള്ള നീക്കങ്ങളും കാരണം എണ്ണ ആവശ്യത്തിനായി ലോകരാജ്യങ്ങൾ ബദൽ മാർഗങ്ങൾ തേടുന്നത് റഷ്യൻ എണ്ണ വ്യവസായത്തിന് വലിയ ലാഭമുണ്ടാക്കുന്നതായാണ് റിപ്പോർട്ടുകൾ.

tRootC1469263">

ആക്രമണം രൂക്ഷമായതിന് ശേഷം റഷ്യയുടെ പ്രതിദിന അധിക വരുമാനം 150 മില്യൺ ഡോളറായി ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1.9 ബില്യൺ ഡോളറാണ് റഷ്യയുടെ നികുതി വരുമാനത്തിൽ ഉണ്ടായ വർധനവ്. രണ്ട് മാസം മുമ്പ് ബാരലിന് 52 ഡോളറായിരുന്ന റഷ്യൻ എണ്ണയുടെ വില ഇപ്പോൾ 70 മുതൽ 80 ഡോളർ വരെയെത്തി. യുക്രൈൻ യുദ്ധത്തെത്തുടർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ, നിലവിലെ സാഹചര്യം പരിഗണിച്ച് ട്രംപ് ഭരണകൂടം 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് എണ്ണ വിൽപ്പനയിലും കാര്യമായ മാറ്റം പ്രകടമാകുന്നത് കാണാം. 

Tags