പശ്ചിമേഷ്യൻ യുദ്ധം ; ദുബായ് വിമാനത്താവളത്തിന് സമീപം ഇറാന്റെ ഡ്രോണാക്രമണം, വൻ തീപ്പിടിത്തം
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ദുബായ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണാക്രമണമുണ്ടായതിനെത്തുടർന്ന് വിമാനത്താവളത്തിന് സമീപം വൻ തീപ്പിടിത്തം റിപ്പോർട്ട് ചെയ്തു. ഇറാനും അമേരിക്ക-ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ ഇത്തരത്തിൽ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്നത്. മേഖലയിൽ സുരക്ഷ ഉറപ്പാക്കാനും തീ അണയ്ക്കാനുമുള്ള അടിയന്തര നടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്. ഗൾഫ് രാജ്യങ്ങൾ ഇറാന്റെ മിക്ക ആക്രമണശ്രമങ്ങളെയും പ്രതിരോധിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യം വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
tRootC1469263">ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ ഉടൻ യുദ്ധം അവസാനിപ്പിക്കണമെന്ന് യു.എ.ഇയും സൗദി അറേബ്യയും ആവശ്യപ്പെട്ടു. യു.എ.ഇ പ്രസിഡന്റും സൗദി കിരീടാവകാശിയും ഫോണിലൂടെ നിലവിലെ സാഹചര്യം ചർച്ച ചെയ്യുകയും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നയതന്ത്ര ഇടപെടലുകൾ ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമാക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.
.jpg)


