ഇസ്രയേൽ സൈന്യത്തിന് കൃത്രിമബുദ്ധി സാങ്കേതികവിദ്യ നൽകുന്നതിനെതിരെ പ്രതിഷേധിച്ച ജീവനക്കാരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്


ഇസ്രയേൽ സൈന്യത്തിന് കൃത്രിമബുദ്ധി സാങ്കേതികവിദ്യ നൽകുന്നതിനെതിരെ പ്രതിഷേധിച്ച് കമ്പനിയുടെ 50-ാം വാർഷികാഘോഷം തടസ്സപ്പെടുത്തിയ രണ്ട് ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടതായി റിപ്പോർട്ട്.
“കമ്പനിക്കെതിരെ പ്രതിഷേധം നടത്തുക വഴി കുപ്രസിദ്ധി നേടാനും, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമ്പനിയുടെ 50-ാം വാർഷികാഘോഷ പരിപാടിക്ക് പരമാവധി തടസ്സം സൃഷ്ടിക്കാനും” ഉദ്ദേശിച്ചുള്ള മോശം പെരുമാറ്റമാണ് ജീവനക്കാർ നടത്തിയതെന്ന് മൈക്രോസോഫ്റ്റ് ആരോപിച്ചു.
“നിങ്ങൾ അവകാശപ്പെടുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജൻസി നല്ലതിനാണ് ഉപയോഗിക്കുന്നത് എന്നതാണ്. എന്നാൽ മൈക്രോസോഫ്റ്റ് ഇസ്രയേൽ സൈന്യത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയുധങ്ങൾ വിൽക്കുന്നു,” മൈക്രോസോഫ്റ്റ് എഐ സിഇഒ മുസ്തഫ സുലൈമാനെ നോക്കി ഒരു ജീവനക്കാരൻ പറഞ്ഞു. “ഇതിനോടകം ഗാസയിൽ അമ്പതിനായിരം പേർ മരിച്ചു. ഈ വംശഹത്യയ്ക്ക് ശക്തി പകരുന്നതിൽ മൈക്രോസോഫ്റ്റ് കൂടി പങ്കാളിയാണ്”, ജീവനക്കാരൻ കൂട്ടിച്ചേർത്തു.
