മെക്സിക്കോയില്‍ ബാറിലുണ്ടായ വെടിവയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു

google news
gun

മെക്‌സിക്കോ സിറ്റി: മെക്സിക്കോയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ബാറിലുണ്ടായ വെടിവയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ മെക്‌സിക്കന്‍ സംസ്ഥാനമായ ജാലിസ്‌കോയിലാണ് സംഭവം.വെള്ളിയാഴ്ച  വൈകീട്ട്  ടിയോകാള്‍ട്ടിഷെ നഗരത്തിലാണ് സംഭവം നടന്നതെന്ന് ജാലിസ്‌കോ പ്രോസിക്യൂട്ടര്‍ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

മെക്സിക്കോയിലെ ഏറ്റവും വലിയ ക്രിമിനല്‍ ഗ്രൂപ്പുകളിലൊന്നായ ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലുമായി ബന്ധപ്പെട്ട അക്രമങ്ങളാണ് നഗരത്തെ നടുക്കിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, 6 പേര്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യം എന്തെന്ന് ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

Tags