മയക്കുമരുന്ന് മാഫിയയുമായി ബന്ധം : മെക്‌സിക്കൻ മേയർ അറസ്റ്റിൽ

arrest1
arrest1

മെക്‌സിക്കോയിലെ ശക്തമായ മയക്കുമരുന്ന് കടത്ത് ഗ്രൂപ്പായ ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടൽ, പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട തോക്കുധാരികളെ പരിശീലിപ്പിക്കാൻ സംസ്ഥാനത്തെ റാഞ്ച് ഉപയോഗിച്ചതായി ആരോപണം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് മാഫിയയുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മെക്‌സിക്കൻ മേയറെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ഗ്രൂപ്പുകളിലേയ്ക്ക് പുതുതായി റിക്രൂട്ട് ചെയ്യുന്നവർ സഹകരിക്കാൻ വിസമ്മതിച്ചാൽ അവരെ കൊലപ്പെടുത്തുകയാണ് ചെയ്തിരുന്നതെന്ന് മെക്‌സിക്കൻ പൊലീസ് വെളിപ്പെടുത്തുന്നു.

tRootC1469263">

മയക്കുമരുന്ന് കാർട്ടലിൽ അധികാരികളുടെ പങ്കാളിത്തമോ വീഴ്ചകളോ സംബന്ധിച്ച് സർക്കാർ പ്രോസിക്യൂട്ടർമാർ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ട്യൂച്ചിറ്റ്ലാൻ മേയർ ജോസ് മുർഗിയ സാന്റിയാഗോയെ അറസ്റ്റ് ചെയ്തതെന്ന് ഫെഡറൽ വൃത്തങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫെഡറൽ അറസ്റ്റ് രേഖകൾ പ്രകാരം ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മുർഗിയയെ അറസ്റ്റ് ചെയ്തത്.

കാണാതായ ബന്ധുക്കളെ കണ്ടെത്തുന്നതിനായി ആരംഭിച്ച ഒരു കൂട്ടായ്മയായ ഗ്വെറെറോസ് ബസ്‌കോർസ് ട്യൂച്ചിറ്റ്ലാൻ റാഞ്ചിനെ ‘രഹസ്യ ശ്മശാനങ്ങൾ’ ഉള്ള ഒരു ‘ഉന്മൂലന കേന്ദ്രം’ എന്നാണ് വിശേഷിപ്പിച്ചത്. മയക്കുമരുന്ന് കടത്തലുകൾക്കായി അവിടെ നിർബന്ധിത റിക്രൂട്ട്മെന്റുകൾ നടന്നിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

മേയർ മുർഗിയയെ കൂടാതെ, സമീപ മുനിസിപ്പാലിറ്റിയിലെ ഒരു പോലീസ് മേധാവിയും അദ്ദേഹത്തിന്റെ രണ്ട് ഉദ്യോഗസ്ഥരും ഉൾപ്പെടെ ഒരു ഡസനോളം പേരെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. മെക്‌സിക്കോയിൽ 127,000-ത്തിലധികം ആളുകളെ കാണാതായതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, അവരിൽ ഭൂരിഭാഗത്തെയും കാണാതായിരിക്കുന്നത് 2006-ൽ സർക്കാർ മയക്കുമരുന്ന് കടത്ത് ഗ്രൂപ്പുകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷമാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

Tags