അവസാന ഘട്ട പിരിച്ചുവിടലുകളുമായി മെറ്റ

google news
meta

അവസാന ഘട്ട പിരിച്ചുവിടലുകളിലേക്ക് കടന്ന് മെറ്റ. മാര്‍ച്ചില്‍ 10,000 പേരെ പിരിച്ചുവിടുമെന്ന പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി മൂന്ന് ഘട്ടങ്ങളിലായാണ് മെറ്റ പിരിച്ചുവിടല്‍ നടപടികള്‍ നടത്തിയത്. 

നവംബറില്‍ മെറ്റ തൊഴിലാളികളുടെ 13 ശതമാനം അല്ലെങ്കില്‍ ഏകദേശം 11,000 ജോലികള്‍ വെട്ടികുറച്ചിരുന്നു. കൂടാതെ ആദ്യ പാദത്തില്‍ നിയമനം മരവിപ്പിക്കുകയും ചെയ്തു. ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ തന്നെ  മെറ്റ പിരിച്ചുവിടല്‍ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 

മെറ്റയുടെ ഓഹരികള്‍ ഈ വര്‍ഷം ഏകദേശം  80% ഉയര്‍ന്നു,മിഡില്‍ മാനേജര്‍മാരെ ഒഴിവാക്കുമെന്ന് മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. മേല്‍നോട്ടത്തിന് ഇനി പ്രത്യേകം ആളുകളെ ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

Tags