കുട്ടികളെ ലക്ഷ്യമിടുന്ന അശ്ലീല ദൃശ്യങ്ങളും ഡീപ്ഫേക്കും പ്രചരിപ്പിക്കുന്നതില്‍ മെറ്റ കേന്ദ്രത്തോട് മാപ്പ് പറഞ്ഞു
കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവുമായി നടന്ന നിര്‍ണായക ചര്‍ച്ചയിലാണ് മെറ്റ അധികൃതര്‍ ഖേദപ്രകടനം നടത്തിയത്.
പ്ലാറ്റ്ഫോമുകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങളും വ്യാജ ഡീപ്‌ഫേക്ക് ദൃശ്യങ്ങളും പ്രചരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ഖേദം പ്രകടിപ്പിച്ച് മെറ്റ. ഒരു പ്രത്യേക തരം കണ്ടന്റുകള്‍ ആളുകളിലേക്ക് എത്തിക്കാന്‍ വലിയ തുക കൈപ്പറ്റിയിട്ടുണ്ടെന്ന് മെറ്റാ പ്രതിനിധികള്‍ സമ്മതിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇവ ഏതൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവുമായി നടന്ന നിര്‍ണായക ചര്‍ച്ചയിലാണ് മെറ്റ അധികൃതര്‍ ഖേദപ്രകടനം നടത്തിയത്.
ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്‌സ് ഓഫീസര്‍ ജോയല്‍ കാപ്ലന്റെ നേതൃത്വത്തിലുള്ള സംഘവുമായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ കൂടിക്കാഴ്ചയില്‍ ശക്തമായ മുന്നറിയിപ്പാണ് നല്‍കിയത്. ഇത്തരം നിയമലംഘനങ്ങള്‍ ഇന്ത്യയില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
'കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളിലൂടെയും ഇത്തരം നിയമവിരുദ്ധ കണ്ടന്റുകളിലൂടെയും പണം സമ്പാദിക്കുന്ന നിങ്ങള്‍ക്ക് എന്ത് നിയമപരമായ സംരക്ഷണത്തിനാണ് അര്‍ഹതയുള്ളത്? പോക്കറ്റ് വീര്‍പ്പിക്കാന്‍ ഇത്തരം ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്ലാറ്റ്ഫോമുകള്‍ നാണിക്കണം,' മെറ്റ അധികൃതരോട് മന്ത്രി പറഞ്ഞു.
.jpg)

