മെലിസ കൊടുങ്കാറ്റ് ; മരണം 30 കവിഞ്ഞു

മെലിസ കൊടുങ്കാറ്റ് ; മരണം 30 കവിഞ്ഞു
melisa
melisa

ഹെയ്തിയില്‍ പ്രളയത്തില്‍ വീടു തകര്‍ന്നാണ് മരണങ്ങള്‍ ഏറെയും ഉണ്ടായിട്ടുള്ളത്.

ജമൈക്കയില്‍ കരതൊട്ട മെലിസ കൊടുങ്കാറ്റില്‍പ്പെട്ട് മരണം 30 കവിഞ്ഞു. ജമൈക്കയില്‍ എട്ടു പേരും ഹെയ്തിയില്‍ 25 പേരുമാണ് മരിച്ചത്. ഹെയ്തിയില്‍ 18 പേരെ കാണാന്മാനില്ല. ഹെയ്തിയില്‍ പ്രളയത്തില്‍ വീടു തകര്‍ന്നാണ് മരണങ്ങള്‍ ഏറെയും ഉണ്ടായിട്ടുള്ളത്. പടിഞ്ഞാറന്‍ ജമൈക്കയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ താറുമായി. ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളും വൈദ്യുതിലൈനുകളും തകര്‍ന്നു.നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

tRootC1469263">

ക്യൂബയില്‍ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലുമാണ് നാശനഷ്ടങ്ങള്‍ ഏറെയും. നിരവധി വീടുകള്‍ തകരുകയും മണ്ണിടിച്ചിലില്‍ മലപാതകള്‍ തടസ്സപ്പെടുകയും ചെയ്തു. മെലിസയുടെ ശക്തി കുറഞ്ഞ കാറ്റഗറി ഒന്നില്‍പ്പെട്ട കൊടുങ്കാറ്റായി ഇപ്പോള്‍ കടന്നുപോകുകയാണ്. അടച്ചിട്ട കിങ്സ്റ്റണ്‍ വിമാനത്താവളം ഇന്നു തുറക്കും.

മണിക്കൂറില്‍ 297 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റഗറി അഞ്ചില്‍പ്പെട്ട കൊടുങ്കാറ്റായി തീരത്ത് ആദ്യം വീശിയടിച്ച മെലിസ പിന്നീട് മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയുള്ള കാറ്റഗറി നാലില്‍പ്പെട്ട കൊടുങ്കാറ്റായി ചുരുങ്ങിയിരുന്നു.

Tags