ഫുജൈറയിലുള്ള എണ്ണ സംഭരണ കേന്ദ്രങ്ങളില്‍ വന്‍ തീപിടുത്തം ; യുഎഇയിലെ കേന്ദ്രങ്ങള്‍ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്ന് ഇറാന്‍

iran

അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന യുഎഇയിലെ കേന്ദ്രങ്ങള്‍ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) ഫുജൈറയിലുള്ള എണ്ണ സംഭരണ കേന്ദ്രങ്ങളില്‍ വന്‍ തീപിടുത്തം. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന യുഎഇയിലെ കേന്ദ്രങ്ങള്‍ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഫുജൈറ തുറമുഖത്തെ എണ്ണ സംഭരണ ശാലകളില്‍ നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശത്രുക്കളുടെ ഡ്രോണ്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ വീണ അവശിഷ്ടങ്ങളില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

tRootC1469263">

ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാര്‍ഗ് ഐലന്‍ഡ് വഴിയാണ്. ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിലൂടെ ദ്വീപിലെ ഇറാന്റെ സൈനിക പശ്ചാത്തല സൗകര്യങ്ങള്‍ അമേരിക്കന്‍ സേന പൂര്‍ണ്ണമായും തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ഇറാന്‍ ശ്രമിച്ചാല്‍ ദ്വീപിലെ എണ്ണ ശുദ്ധീകരണ ശാലകളും സംഭരണികളും തകര്‍ക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി

Tags