ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം
Jun 8, 2026, 07:29 IST
ഭൂചലനത്തില്‍ നഗരത്തിലെ കെട്ടിടങ്ങളില്‍ പലതും തകര്‍ന്നുവീണു.
ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം 7.40 ഒടുകൂടിയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഭൂചലനം ഉണ്ടായ പശ്ചാത്തലത്തില്‍ ഇന്തോനേഷ്യയിലും ജപ്പാനിലും, തയ്വാനിലും സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. ബീച്ചുകളില്‍ നിന്ന് ആളുകള്‍ മാറണമെന്നാണ് നിര്‍ദേശം. ഫിലിപ്പീന്‍സിന്റെ തീരപ്രദേശങ്ങളില്‍ 3 മീറ്റര്‍ വരെ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടാകാമെന്നും ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും ചില ഭാഗങ്ങളില്‍ 1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാമെന്നുമാണ് മുന്നറിയിപ്പ്.
ഭൂചലനത്തില്‍ നഗരത്തിലെ കെട്ടിടങ്ങളില്‍ പലതും തകര്‍ന്നുവീണു. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഈ മേഖലയിലെ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു
.jpg)

