കാനഡയില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി ഗ്രോസറി ബെനഫിറ്റ് പദ്ധതിയുമായി മാര്‍ക്ക് കാര്‍ണി
വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ 1.2 കോടിയിലധികം പൗരന്മാര്‍ക്കാണ് ഈ സാമ്പത്തിക സഹായം ലഭിക്കുക.
കാനഡയിലെ സാധാരണക്കാര്‍ക്ക് ആശ്വാസമേകാന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ സര്‍ക്കാര്‍ കാനഡ ഗ്രാസറീസ് ആന്‍ഡ് എസന്‍ഷ്യല്‍സ് ബെനഫിറ്റ് പദ്ധതി പ്രഖ്യാപിച്ചു. വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ 1.2 കോടിയിലധികം പൗരന്മാര്‍ക്കാണ് ഈ സാമ്പത്തിക സഹായം ലഭിക്കുക.
ജിഎസ്ടി ക്രെഡിറ്റിന്റെ 50 ശതമാനത്തിന് തുല്യമായ തുകയാണ് ലഭിക്കുക. അര്‍ഹതയനുസരിച്ച് 267 ഡോളര്‍ മുതല്‍ 533 ഡോളര്‍ വരെ ഒറ്റത്തവണയായി അക്കൗണ്ടിലെത്തും. പണം ലഭിക്കാനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. 2024 ലെ നികുതി റിട്ടേണുകള്‍ കൃത്യമായി ഫയല്‍ ചെയ്തവര്‍ക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തും.
ജൂലൈ മുതല്‍ ക്വാര്‍ട്ടര്‍ലി ജിഎസ്ടി പേയ്മെന്റുകളില്‍ 25 ശതമാനം വര്‍ധനവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ ഒരു കുടുംബത്തിന് ഈ വര്‍ഷം ആകെ 1890 ഡോളര്‍ വരെ ആനുകൂല്യം ലഭിച്ചേക്കാം. ഭക്ഷ്യവില വര്‍ധനവും പണപ്പെരുപ്പവും മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ 11.7 ബില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ജൂണ്‍ മാസത്തിന് മുമ്പായി തുക വിതരണം ചെയ്യാനാണ് ലക്ഷ്യം. തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക വിവരങ്ങള്‍ക്കായി മാത്രം സിആര്‍എ വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
.jpg)


