മാര്‍ക്കോ റൂബിയോ പുറത്തേക്ക് ? പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത ; ട്രംപില്‍ നിന്ന് അകലം പാലിക്കുന്നതായും റിപ്പോര്‍ട്ടുകള്‍

marco rubio

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിട്ട വന്‍ തിരിച്ചടിയെ തുടര്‍ന്ന് ട്രംപ് ഭരണകൂടത്തില്‍ നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്ന അഞ്ച് പ്രമുഖ കാബിനറ്റ് അംഗങ്ങളില്‍ ഒരാളാണ് റൂബിയോ എന്നാണ് റിപ്പോര്‍ട്ട്.

2028 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാര്‍ക്കോ റൂബിയോ പദവി രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നിലവിലെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ആയിരിക്കും റൂബിയോയുടെ പ്രധാന എതിരാളിയെന്നാണ് സൂചന.

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിട്ട വന്‍ തിരിച്ചടിയെ തുടര്‍ന്ന് ട്രംപ് ഭരണകൂടത്തില്‍ നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്ന അഞ്ച് പ്രമുഖ കാബിനറ്റ് അംഗങ്ങളില്‍ ഒരാളാണ് റൂബിയോ എന്നാണ് റിപ്പോര്‍ട്ട്.
റിപ്പബ്ലിക്കന്‍ കോട്ടകളില്‍ പോലും ഡെമോക്രാറ്റുകള്‍ വിജയിച്ചതോടെ ട്രംപ് ഭരണകൂടം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപില്‍ നിന്ന് അകലം പാലിക്കാന്‍ റൂബിയോ ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍ പദവി ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ മാര്‍ക്കോ റൂബിയോ നിഷേധിച്ചു.
2028 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി.


 

Tags