വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഹെലികോപ്റ്റര്‍ അപകടത്തില്‍ ദാരുണമായി മരണമടഞ്ഞ മലയാളി യുവാവ് ഡേവിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
ശനിയാഴ്ച സംസ്‌കാര ശുശ്രൂഷകള്‍ നടത്തിയ ശേഷം ഗ്വിന്നെറ്റ് മെമ്മോറിയല്‍ പാര്‍ക്കില്‍ മൃതദേഹം സംസ്‌കരിച്ചു
അമേരിക്കയിലെ ജോര്‍ജിയയില്‍ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഹെലികോപ്റ്റര്‍ അപകടത്തില്‍ ദാരുണമായി മരണമടഞ്ഞ മലയാളി യുവാവ് ഡേവ് ഫിജിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച പ്രെയ്‌സ് കമ്മ്യൂണിറ്റി ചര്‍ച്ചില്‍ വെച്ചാണ് വേക്ക് സര്‍വീസ് നടന്നത്. തുടര്‍ന്ന് ശനിയാഴ്ച സംസ്‌കാര ശുശ്രൂഷകള്‍ നടത്തിയ ശേഷം ഗ്വിന്നെറ്റ് മെമ്മോറിയല്‍ പാര്‍ക്കില്‍ മൃതദേഹം സംസ്‌കരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും അമേരിക്കയിലെ മലയാളി സമൂഹവും ഉള്‍പ്പെടെ വന്‍ ജനവലിയാണ് ഡേവിന് അവസാനമായി വിട നല്‍കാന്‍ എത്തിയത്. ജോര്‍ജിയയിലെ ഡോസണ്‍ കൗണ്ടിക്ക് സമീപമുള്ള വനമേഖലയില്‍ വെള്ളിയാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടം ഉണ്ടായത്.
അപകടത്തില്‍ മലയാളി യുവാവായ ഡേവ് ഫിജിയും പൈലറ്റ് നിഖില്‍ നര്‍ഗുണ്ട്കറും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. വിവാഹിതരായ പുതുദമ്പതികളായ ഡേവും ഭാര്യ ജെസ്‌നി ഫിജിയും ഈ ഹെലികോപ്റ്ററിലാണ് യാത്ര ചെയ്തിരുന്നത്. അപകടത്തില്‍ ഡേവ് മരണപ്പെട്ടപ്പോള്‍, കൂടെയുണ്ടായിരുന്ന ജെസ്‌നിക്ക് പരിക്കേറ്റെങ്കിലും അവര്‍ അത്ഭുതകരമായി രക്ഷപ്പെകയായിരുന്നു.
പരിക്കുകളോടെ ഭര്‍ത്താവിന്റെ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്ത ജെസ്‌നി, ഡേവിനെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഓര്‍മ്മകള്‍ വേദിയില്‍ പങ്കുവെച്ചത് കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.
.jpg)

