റ​മ​ദാ​ൻ പ​ദ്ധ​തി​ : മക്കയിൽ ശുചീകരണത്തിന്​ 13,000 തൊഴിലാളികൾ

makka

ജി​ദ്ദ: റ​മ​ദാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ക്ക​യി​ൽ മു​നി​സി​പ്പാ​ലി​റ്റി​ക്കു​ കീ​ഴി​ൽ 13,000 തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചു. തീ​ർ​ഥാ​ട​ക​ർ കൂ​ടു​ത​ലാ​യെ​ത്തു​ന്ന ഹ​റം പ​രി​സ​രം ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ​ക്കാ​ണ്​ ഇ​ത്ര​യും പേ​രെ മു​നി​സി​പ്പാ​ലി​റ്റി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 912 ശു​ചി​ത്വ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​വ​ർ​ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ഡി​സ്​​ട്രി​ക്​​ടു​ക​ളി​ൽ മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​നാ​യി 87,000 പെ​ട്ടി​ക​ൾ കൂ​ടു​ത​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

കീ​ട​നി​യ​ന്ത്ര​ണ​ത്തി​ന് പ്ര​ത്യേ​ക ടീ​മു​ക​ളെ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സം​ഘ​ത്തി​ൽ 1175 പേ​രു​ണ്ടാ​കും. കീ​ട​നി​യ​ന്ത്ര​ണ രം​ഗ​ത്തെ വി​ദ​ഗ്​​ധ​രും ടെ​ക്​​നീ​ഷ്യ​ന്മാ​രും ​തൊ​ഴി​ലാ​ളി​ക​ളും ഇ​തി​ലു​ൾ​പ്പെ​ടും. ഇ​വ​ർ​ക്കാ​യി 2200 ഉ​പ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ​യും വൈ​കീ​ട്ട് ര​ണ്ടു​ ഷി​ഫ്​​റ്റു​ക​ളി​ലാ​യാ​ണ്​ ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ക. ഹ​റം പ​രി​സ​ര​ത്ത്​ മു​ഴു​സ​മ​യ ശു​ചീ​ക​ര​ണ​ത്തി​ന് വ്യ​ത്യ​സ്ത ഷി​ഫ്​​റ്റു​ക​ളി​ലാ​യി തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​കും. ഹ​റം പ​രി​സ​ര​ത്തും വാ​ഹ​ന സ​ഞ്ചാ​രം ബു​ദ്ധി​മു​ട്ടു​ള്ള തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ന് നി​ര​വ​ധി​ പ്ര​ഷ​ർ ബോ​ക്​​സു​ക​ളും​ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Share this story