അറസ്റ്റ് ചെയ്യുന്നതിനിടെ മഡൂറോയ്ക്കും ഭാര്യയ്ക്കും തലയ്ക്ക് പരുക്കേറ്റു; കോടതിയില്‍ സമ്മതിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍

maduro

കവാടത്തിന്റെ ഉയരക്കുറവാണ് അപകടത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചു.

അമേരിക്കന്‍ സൈന്യം അറസ്റ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കും ഭാര്യയ്ക്കും തലയ്ക്ക് പരുക്കേറ്റതായി സ്ഥിരീകരിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍. കോടതിയിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. മുറിയ്ക്കുള്ളിലെ ഉരുക്ക് കവാടത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കവേ, ഇരുവരുടെയും തല കവാടത്തിലിടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. കവാടത്തിന്റെ ഉയരക്കുറവാണ് അപകടത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചു.

tRootC1469263">

കോടതിയില്‍ ഹാജരാക്കവേ മഡൂറോയ്ക്കും ഭാര്യ സീലിയ ഫ്‌ളോറസിനും പരുക്കുകളുള്ളതായി കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിലാണ് ഉദ്യോഗസ്ഥര്‍ കോടതിയ്ക്ക് മുമ്പാകെ വിശദീകരണം നല്‍കിയത്. സീലിയ ഫ്‌ളോറസിന്റെ വാരിയെല്ലിന് ഒടിവോ ചതവോ സംഭവിച്ചിട്ടുള്ളതായി സംശയിക്കുന്നതായി ഫ്‌ളോറസിന്റെ അഭിഭാഷക കോടതിയെ അറിയിക്കുകയും ചെയതു. തലയില്‍ ബാന്‍േജുകളോടെയാണ് കോടതി മുറിയില്‍ സീലിയ ഇരുന്നത്. മഡൂറോയ്ക്കും പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമായതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മഡൂറോയെ പിടികൂടാനുള്ള ശ്രമത്തിനിടെ 32 ക്യൂബന്‍ സൈനികരും 23 വെനസ്വേലന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു.

Tags