പലയിടത്തും 14 മണിക്കൂര്‍ വരെ ലോഡ്‌ഷെഡിംഗ് ; ഗ്യാസ് ക്ഷാമം രൂക്ഷം ; പാകിസ്ഥാന്‍ കടുത്ത പ്രതിസന്ധിയില്‍
പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മണിക്കൂറുകളോളം നീളുന്ന ലോഡ്‌ഷെഡിംഗ് ആണ് നിലവിലുള്ളത്. ചിലയിടങ്ങളില്‍ ഇത് 14 മണിക്കൂര്‍ വരെയാണ്.
പാകിസ്ഥാന്‍ കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയും സാമ്പത്തിക തകര്‍ച്ചയും നേരിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ രാജ്യം വന്‍തോതിലുള്ള വൈദ്യുതി പ്രതിസന്ധിയാണ് നേരിടുന്നത്. ഒപ്പം വ്യാവസായിക മേഖല സ്തംഭനാവസ്ഥയിലാണ്. വൈദ്യുതി കമ്മി 4,500 മെഗാവാട്ടായി ഉയര്‍ന്നു. ഇത് രാജ്യത്തെ ആകെ ആവശ്യകതയുടെ നാലിലൊന്നോളം വരും. പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മണിക്കൂറുകളോളം നീളുന്ന ലോഡ്‌ഷെഡിംഗ് ആണ് നിലവിലുള്ളത്. ചിലയിടങ്ങളില്‍ ഇത് 14 മണിക്കൂര്‍ വരെയാണ്.
പാകിസ്ഥാന്‍ പ്രകൃതിവാതകത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ഖത്തറിനെയാണ്. യുദ്ധത്തെ തുടര്‍ന്ന് ഈ ഇറക്കുമതി തടസ്സപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ഖത്തറിലെ എല്‍എന്‍ജി പ്ലാന്റിന് നേരെയുണ്ടായ ആക്രമണവുമാണ് കാരണം. വൈദ്യുതിയും ഗ്യാസും ഇല്ലാതായതോടെ പാകിസ്ഥാനിലെ ഫാക്ടറികള്‍ പ്രതിദിനം 8 മണിക്കൂര്‍ വരെ പ്രവര്‍ത്തനം നിര്‍ത്തേണ്ട സ്ഥിതിയിലായി. ഉല്‍പ്പാദനം കുറഞ്ഞത് കയറ്റുമതിയെയും വരുമാനത്തെയും ബാധിച്ചു. ഇതിനിടെയാണ് കൊടും ചൂടും രാജ്യത്ത് വില്ലനായത്. ഈ പ്രതിസന്ധി ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും ഇന്ധനത്തിന് റേഷനിംഗ് ഏര്‍പ്പെടുത്തുകയും വര്‍ക്ക് ഫ്രം ഹോം രീതി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
പാകിസ്ഥാന്റെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 21 ശതമാനം എല്‍എന്‍ജി ഉപയോഗിച്ചാണ്. ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിയുടെ 99 ശതമാനവും ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ്. യുദ്ധം കാരണം സമുദ്രപാതകള്‍ തടസ്സപ്പെട്ടതോടെ ഇറക്കുമതി നിലച്ചു. ഉയര്‍ന്ന വില നല്‍കി സ്‌പോട്ട് മാര്‍ക്കറ്റില്‍ നിന്ന് ഇന്ധനം വാങ്ങാനുള്ള സാമ്പത്തിക ശേഷി പാകിസ്ഥാന് നിലവിലില്ല
.jpg)

