ലിൻ ക്വി വധക്കേസ് ; പ്രതിയുടെ വധശിക്ഷ നടപ്പാക്കി
May 27, 2026, 19:50 IST
ചൈനയിലെ എണ്ണം പറഞ്ഞ കോടീശ്വരൻമാരിൽ ഒരാളും ഗെയിമിംഗ് ബിസിനസിലെ രാജാവുമായിരുന്ന വ്യവസായിയെ വിഷംകൊടുത്തു കൊന്ന കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ലോകോത്തര ഗെയിമിംഗ് കമ്പനിയായ യൂസൂ ഗെയിംസിന്റെ ഉടമയായ ലിൻ ക്വിയെ വധിച്ച കേസിലാണ് പ്രതിയും മുൻ സഹപ്രവർത്തകനുമായ ഷു യാവോ എന്ന അഭിഭാഷകന്റെ വധശിക്ഷ.
നെറ്റ്ഫ്‌ലിക്‌സിലെ ഏറ്റവും ജനപ്രിയമായ പരമ്പരകളിലൊന്നായ '3 ബോഡി പ്രോബ്ലം' എന്ന സയൻസ് ഫിക്ഷൻ ത്രയത്തിന്റെ ചലച്ചിത്രാവിഷ്‌കാര അവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണ് കൊല നടന്നത്.
.jpg)

