ബ്രിട്ടനില്‍ വലിയ തോതില്‍ യുഎസിന്റെ സൈനിക വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നു ; ട്രംപിന്റെ നീക്കമെന്ത് ?
ശനിയാഴ്ച മുതല്‍ വലിയ തോതില്‍ യുഎസിന്റെ സൈനിക വിമാനങ്ങല്‍ ബ്രിട്ടനില്‍ ലാന്‍ഡ് ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെനസ്വേലയില്‍ പ്രസിഡന്റിനേയും ഭാര്യയേയും പിടിച്ചുകൊണ്ട് യുഎസില്‍ വിചാരണ നടത്തുന്ന ട്രംപ് നടപടി വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. യുഎസ് കൂടുതല്‍ സൈനിക നടപടികളിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച മുതല്‍ വലിയ തോതില്‍ യുഎസിന്റെ സൈനിക വിമാനങ്ങല്‍ ബ്രിട്ടനില്‍ ലാന്‍ഡ് ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
14 സി -17 ഗ്ലോബ് മാസ്റ്റര്‍ -3 കാര്‍ഗോ ജെറ്റുകളും 2 സായുധ എസി -130 ജെ ഗോസ്റ്റ് റൈഡര്‍ ഗണ്‍ഷിപ്പുകളും ബ്രിട്ടനിലെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ ഇറങ്ങിയതായാണ് റിപ്പോര്‍ട്ട്.
ലാന്‍ഡ് ചെയ്തിരിക്കുന്ന ഗോസ്റ്റ്റൈഡറിന് പീരങ്കികള്‍, ബോംബുകള്‍, മിസൈലുകള്‍ എന്നിവ വഹിക്കാനുള്ള ശേഷിയുണ്ട്. ഗ്ലോബ്മാസ്റ്ററില്‍ എത്തിച്ചതായി കരുതുന്ന എംഎച്ച് 60 എം, ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഒരു എംഎച്ച് 47 ജി ചിനൂക്കും ബ്രിട്ടീഷ് ഹാംഗറുകളില്‍ എത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെയുടെ പ്രധാന പ്രതിരോധ സുരക്ഷാ പങ്കാളിയാണ് യുഎസ്.
വടക്കന്‍ അറ്റ്ലാന്‍ഡിക് സമുദ്രത്തില്‍ വച്ച് റഷ്യന്‍ പതാകയുള്ള എണ്ണ ടാങ്കര്‍ മരിനീര പിടിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു സൈനീക സജ്ജീകരണം നടത്തിയതെന്ന സൂചനയുണ്ട്.
അതിനിടെ വെനസ്വേലയ്ക്ക് നേരെയുള്ള യുഎസ് ഓപ്പറേഷന് പിന്നാലെ കൊളംബിയയ്ക്കും മെക്സിക്കോയ്ക്കുമെതിരെ യുഎസ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
.jpg)


