കോംഗോയിൽ അതിശക്തമായ ഉരുൾപൊട്ടൽ ; 200 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

CONGO

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിഴക്കൻ മേഖലയിലുള്ള കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എം23 (M23) എന്ന സായുധ വിമത ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലുള്ള നോർത്ത് കിവു പ്രവിശ്യയിലെ റുബായ ഖനന മേഖലയിലാണ് ദാരുണമായ അപകടം സംഭവിച്ചത്.

ആശയവിനിമയ സംവിധാനങ്ങളുടെ തകരാറും പ്രദേശത്തെ സുരക്ഷാ പ്രശ്നങ്ങളും കാരണം രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

Tags