കിം ജോങ് ഉന്‍ റഷ്യയിലെത്തി; നാല് വര്‍ഷത്തിന് ശേഷം പുടിനുമായി കൂടിക്കാഴ്ച

google news
kim

യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ റഷ്യയിലെത്തി.

ആഡംബര കവചിത ട്രെയിനിലാണ് കിം റഷ്യയിലേക്ക് യാത്ര ചെയ്തത്. കിം റഷ്യന്‍ അതിര്‍ത്തിയിലെ ഖസാനില്‍ എത്തിയതായും അവിടെ സ്വാഗത പരിപാടികള്‍ നടന്നതായും ജപ്പാന്‍ ടിവി നെറ്റ്!വര്‍ക്കായ ജെഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദേശകാര്യ മന്ത്രി, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍, ആയുധ മേഖലയിലെ മുതിര്‍ന്ന കേഡര്‍മാര്‍ എന്നിവര്‍ക്കൊപ്പമാണ് കിമ്മിന്റെ യാത്ര. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ചര്‍ച്ച നടക്കുന്ന വ്‌ലാദിവോസ്‌തോകിലേക്ക് ഖസാനില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരമുണ്ട്.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുടിനും കിമ്മും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. എന്നാല്‍ ഇരുനേതാക്കളും തമ്മില്‍ എപ്പോള്‍ കൂടിക്കാഴ്ച നടത്തുമെന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. അത് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ നടന്നേക്കാം എന്നാണ് സൂചന. റഷ്യയില്‍ നിന്നു ഉപഗ്രഹ സാങ്കേതികവിദ്യയും ആണവ മുങ്ങിക്കപ്പലുകളും ഭക്ഷ്യവസ്തുക്കളും ഉത്തര കൊറിയ ആവശ്യപ്പെട്ടേക്കുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പുടിന്റെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു.

Tags