ഖമനയിയുടെ സംസ്‌കാരം ഇന്ന്: ചടങ്ങുകള്‍ വിശുദ്ധ നഗരമായ മഷ്ഹദില്‍

khamenei funeral

ചൊവ്വാഴ്ച വൈകിട്ട് നജാഫിലെത്തിച്ച മൃതദേഹം ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സെയ്ദിയുടെ നേതൃത്വത്തിലുള്ള സംഘം ഔദ്യോഗികമായി ഏറ്റുവാങ്ങി.

ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം ഇന്ന്. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകള്‍ക്കും ഔദ്യോഗിക ചടങ്ങുകള്‍ക്കും ഒടുവില്‍ ഇറാനിലെ വിശുദ്ധ നഗരമായ മഷ്ഹദിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്.
ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം ഖമനയിയുടെ ഭൗതികദേഹം ഇറാഖിലെ ഷിയാ പുണ്യനഗരങ്ങളായ നജാഫിലും കര്‍ബലയിലും എത്തിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നജാഫിലെത്തിച്ച മൃതദേഹം ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സെയ്ദിയുടെ നേതൃത്വത്തിലുള്ള സംഘം ഔദ്യോഗികമായി ഏറ്റുവാങ്ങി.

പലരും വൈകാരികമായി ശവമഞ്ചത്തില്‍ തൊടാന്‍ ശ്രമിച്ചത് തിക്കും തിരക്കുമുണ്ടാക്കി.
പിതാവിന്റെ പിന്‍ഗാമിയായി പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ട മൊജ്തബ ഖമനയി സംസ്‌കാരച്ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കും. യുദ്ധഭീതി വീണ്ടും വഷളായ സാഹചര്യത്തില്‍ മൊജ്തബ ഒളിവില്‍ തുടരുന്നുവെന്നാണ് വിവരം. 

Tags