ഖാംനഈക്കെതിരായ ഏതൊരു ആക്രമണവും യുദ്ധപ്രഖ്യാപനമായിരിക്കും ; ഇറാൻ പ്രസിഡൻറ്

iran8

 തെഹ്റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്കെതിരായ ഏതൊരു ആക്രമണവും യുദ്ധപ്രഖ്യാപനമായിരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻറെ മുന്നറിയിപ്പ്. ഖാംനഈയെ വധിക്കാനോ സ്ഥാനത്തുനിന്ന് നീക്കാനോ യു.എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഇറാൻ പ്രസിഡന്റ് എക്സിൽ പ്രസ്താവനയുമായി രംഗത്തെത്തുകയായിരുന്നു. നമ്മുടെ രാജ്യത്തെ മഹാനായ നേതാവിനെതിരായ ആക്രമണം ഇറാനിയൻ രാഷ്ട്രവുമായുള്ള പൂർണ തോതിലുള്ള യുദ്ധത്തിന് തുല്യമാണ് -അദ്ദേഹം പറഞ്ഞു.

tRootC1469263">

മാത്രമല്ല, ഇറാൻ ജനതയുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും പരിമിതികളും ഉണ്ടെങ്കിൽ, അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കൻ സർക്കാരും സഖ്യകക്ഷികളും നിലനിർത്തുന്ന ശത്രുതയും മനുഷ്യത്വരഹിതമായ ഉപരോധങ്ങളുമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനുമേൽ അമേരിക്ക കഴിഞ്ഞ ദിവസം പുതിയ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഇറാൻ പ്രസിഡൻറിൻറെ പ്രസ്താവന.

ഖാംനഈയുടെ അടുത്ത അനുയായിയും ദേശീയ സുരക്ഷ കൗൺസിൽ തലവനുമായ അലി ലാരിജാനി ഉൾപ്പെടെ ഇറാന്റെ ഉന്നതതല നേതാക്കൾക്കെതിരെ യു.എസ് ട്രഷറി വകുപ്പാണ് ഉപരോധം പ്രഖ്യാപിച്ചത്. ഇറാൻ എണ്ണ വിൽപനയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന യു.എ.ഇയിലെ സ്ഥാപനങ്ങൾക്കെതിരെയും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags