ഇറാന്റെ പരമോന്നത നേതാവായി ഖമനയിയുടെ മകൻ മുജ്‌തബ ഖമനയി

gamanayi

 ഇറാന്റെ പരമോന്നത നേതാവായി ആയത്തുല്ല ഖമനയിയുടെ മകൻ മുജ്‌തബ ഖമനയിയെ തിരഞ്ഞെടുത്തു. 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്‌സ്‌പേർട്‌സാണു ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തത്. ‘‘നിർണ്ണായക വോട്ടിലൂടെ, മുജ്‌തബ ഖമനയിയെ അസംബ്ലി ഓഫ് എക്‌സ്‌പേർട്‌സ് ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചു’’ – അസംബ്ലി ഓഫ് എക്സ്പേർട്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

tRootC1469263">

ഇറാനിലെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പുതിയ സ്ഥാനത്തിലൂടെ മുജ്‌തബ ഖമനയിക്ക് ലഭിച്ചു.
ആയത്തുല്ല അലി ഖമനയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് മുജ്‍തബ ഖമനയി. 17-ാം വയസ്സിൽ ഇറാൻ സൈന്യമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോറിൽ (ഐആർജിസി) ചേർന്ന മുജ്‍തബ, ഇറാൻ- ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തു.

Tags