ഇറാൻ യുദ്ധത്തിലേക്ക് ട്രംപിനെ തള്ളിയിട്ടത് ഇസ്രായേൽ പ്രധാനമന്ത്രി : കമല ഹാരിസ്

kamalaharis

 ഇറാൻ യുദ്ധത്തിലേക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തള്ളിയിട്ടത് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവാണെന്ന് കമല ഹാരിസ്.  ബി.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കമല ഹാരിസിന്റെ പരാമർശം. അമേരിക്കൻ ജനത ആഗ്രഹിക്കാത്ത യുദ്ധത്തിലേക്കാണ് ഇസ്രായേൽ യു.എസിനെ തള്ളിയിട്ടതെന്നും കമല ഹാരിസ് പറഞ്ഞു.

യു.എസ് സൈനികരുടെ ജീവൻ പോലും അപകടത്തിലാക്കുന്ന നിലയിലാണ് ഇപ്പോഴുള്ള യുദ്ധം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ നടപടികൾ സഖ്യരാജ്യങ്ങൾക്കിടയിൽ വിശ്വാസ്യത ഇല്ലാതാക്കിയെന്നും കമല ഹാരിസ് പറഞ്ഞു.

Tags