കാനഡയുടെ മത്സരം ഒഴിവാക്കി കാമുകി കാറ്റിക്കൊപ്പം യുഎസ്എ മത്സരം കണ്ട് ജസ്റ്റിന്‍ ട്രൂഡോ ; വിമര്‍ശനം
സ്വന്തം രാജ്യത്തിന്റെ മത്സരം കാണാന്‍ സന്നദ്ധത കാണിക്കാത്ത ട്രൂഡോയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
സ്വന്തം രാജ്യത്തിന്റെ മത്സരം കാണാതെ യുഎസ്എയില്‍ ലോകകപ്പ് മത്സരം കാണാന്‍ എത്തിയ കനേഡിയന്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് വിമര്‍ശനം. കാനഡയും ബോസ്നിയയും തമ്മിലുള്ള മത്സരം കാണാതെ യുഎസ് എ പരാഗ്വായ് മത്സരം കാണാന്‍ പോപ് ഗായികയായ കാമുകി കാറ്റി പെറിക്കൊപ്പം എത്തിയതാണ് ട്രൂഡോയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരാന്‍ കാരണമായത്. സ്വന്തം രാജ്യത്തിന്റെ മത്സരം കാണാന്‍ സന്നദ്ധത കാണിക്കാത്ത ട്രൂഡോയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
ലോസേഞ്ചല്‍സിലെ സോഫി സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ കാറ്റി പെറിയുടെ സംഗീത പരിപാടിയുമുണ്ടായിരുന്നു. പത്തുവയസുകാരനായ ഗായകന്‍ ടിയസ് ലൂക്കയ്ക്കൊപ്പമാണ് കാറ്റി പെറി തന്റെ പുതിയ ഗാനമായ വണ്ടര്‍ ആലപിച്ചത്. ഇതിന് ശേഷം ജസ്റ്റിന്‍ ട്രൂഡോയ്ക്കൊപ്പം മത്സരം കാണുകയും ചെയ്തു.
.jpg)

