യാത്രക്കിടെ മുഖ്യ പൈലറ്റിന് ഗുരുതരമായ ആരോഗ്യ പ്രശ്നം ; കാനഡയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി

flight

വിമാനം പറക്കുന്നതിനിടെ ആകാശത്ത് മുഖ്യ പൈലറ്റിന് പെട്ടെന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടായതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. ന്യൂവാർക്കിൽനിന്നു കാനഡയിലെ ഹാലിഫാക്സിലേക്ക് പോവുകയായിരുന്ന എയർ കാനഡയുടെ എ.സി 7664 വിമാനമാണ് തിരിച്ചിറക്കിയത്. 

വിമാനംനിയന്ത്രണം വിട്ടതോടെ പരിഭ്രാന്തരായ എയർഹോസ്റ്റസുമാർ കോക്ക്പിറ്റിലേക്ക് ഓടിക്കയറി ബോധരഹിതനായ പൈലറ്റിനെ പുറത്തേക്ക് വലിച്ചുമാറ്റി.

Tags