യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഭാര്യ ഉഷവാൻസിനൊപ്പം ഈ മാസം ഇന്ത്യ സന്ദർശിക്കും
Mar 12, 2025, 18:49 IST


ഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഭാര്യ ഉഷവാൻസിനൊപ്പം ഈ മാസം ഇന്ത്യ സന്ദർശിക്കുമെന്ന് അമേരിക്കൻ മാധ്യമമായ പൊളിറ്റിക്കോയുടെ റിപ്പോർട്ട്.
ഔദ്യോഗിക പദവിയിലെത്തിയ ശേഷം വാൻസിൻറെ രാണ്ടാമത്തെ അന്താരാഷ്ട്ര സന്ദർശനമാണിത്. അടുത്തിടെ ഫ്രാൻസും ജർമനിയും അദ്ദേഹം സന്ദർശിച്ചിരുന്നു. തന്റെ ആദ്യ വിദേശ സന്ദർശനത്തിൽ മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ വച്ച് അനധികൃത കുടിയേറ്റം, മതസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ യുറോപ്യൻ ഗവൺമെന്റിൻറെ സമീപനങ്ങളെ നിശിതമായി വാൻസ് വിമർശിച്ചിരുന്നു.
ഫെബ്രുവരിയിൽ പാരീസിൽ വച്ച് നടന്ന കൂടികാഴ്ചചയിൽ അമേരിക്കൻ ആണവ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയുടെ ഊർജ മേഖല വൈവിധ്യവത്കരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ത്യയും യുഎസും പരസ്പരം താൽപര്യം പ്രകടിപ്പിച്ചിരുന്നു.