രാജി പ്രഖ്യാപിച്ച് ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ
ടോക്യോ: ജാപ്പാനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജി പ്രഖ്യാപിച്ചു. ജൂലൈയിൽ നടന്ന പാർലമെന്ററി തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് നേരിട്ട വലിയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ് റിപ്പോർട്ട്. സ്വന്തം പാർട്ടിയിലെ വലതുപക്ഷ പ്രവർത്തകരുടെ എതിർപ്പാണ് രാജിക്കു പിന്നിലെന്നാണ് റിപ്പോർട്ട്. ഇഷിബയുടെ രാജിക്കായി പാർട്ടിക്കുള്ളിൽ വലിയ സമ്മർദമുയർന്നിരുന്നു.
tRootC1469263">ഇഷിബക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് ഭരണകക്ഷിയിലെ അംഗങ്ങൾ പുതിയ നേതൃത്വ തിരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുകയായിരുന്നു.
മുതിർന്ന നേതാക്കളും മന്ത്രിമാരും പരസ്യമായി ഇഷിബയുടെ രാജിയാവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച ഇഷിബയുമായി കൂടിക്കാഴ്ച നടത്തിയ കൃഷി മന്ത്രി ഷിൻജിറോ കോയ്സുമിയും മുൻ പ്രധാനമന്ത്രി യോഷിഹിദെ സുഗയും ശക്തമായി രാജി ആവശ്യം ഉന്നയിച്ചു. ഈ സമ്മർദങ്ങൾക്കിടെയാണ് ഇഷിബയുടെ രാജി പ്രഖ്യാപനം.
അതിനിടയിലാണ് രാജിപ്രഖ്യാപനം. ഇഷിബയുടെ പിൻഗാമിയെ കണ്ടെത്താൻ അടിയന്തര നേതൃ തിരഞ്ഞെടുപ്പ് നടത്തണമോ എന്ന് തീരുമാനിക്കുന്നതിന് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നിയമസഭാംഗങ്ങൾ തിങ്കളാഴ്ച വോട്ടെടുപ്പ് നടത്തും.
.jpg)


