ജപ്പാന്‍ തെരഞ്ഞെടുപ്പ്: എല്‍ഡിപി പാര്‍ട്ടിക്ക് വമ്പന്‍ ജയം
465 അംഗ പാര്‍ലമെന്റില്‍ 316 സീറ്റ് നേടിയാണ് എല്‍ഡിപി കേവലഭൂരിപക്ഷം മറികടന്നത്.
ജപ്പാനില്‍ ഞായറാഴ്ച നടന്ന പാര്‍ലമെന്റിന്റെ അധോ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സനായേ താകായീച്ചിയുടെ ലിബറല്‍ ഡെമക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) വമ്പന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറി. 465 അംഗ പാര്‍ലമെന്റില്‍ 316 സീറ്റ് നേടിയാണ് എല്‍ഡിപി കേവലഭൂരിപക്ഷം മറികടന്നത്.
tRootC1469263">
നേരത്തെ പുറത്ത് വന്ന എക്‌സിറ്റ് പോളുകളിലും എല്‍ഡിപി പാര്‍ട്ടി അധികാരത്തില്‍ വരുമെന്നായിരുന്നു പ്രവചനം. 2017-നുശേഷം പാര്‍ട്ടി കൈവരിക്കുന്ന ഏറ്റവുംവലിയ നേട്ടമാണിത്. കടുത്ത ചൈനാ വിമര്‍ശകയായ താകായീച്ചി 2025 ഒക്ടോബറിലാണ് എല്‍ഡിപിയുടെ നേതാവും ജപ്പാന്റെ പ്രധാനമന്ത്രിയുമായത്. പ്രധാന പ്രതിപക്ഷകക്ഷിയായ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമക്രാറ്റിക് പാര്‍ട്ടിയും (സിഡിപി) എല്‍ഡിപിയുടെ മുന്‍ സഖ്യകക്ഷിയായ കൊമെയ്‌തോയും ചേര്‍ന്നുണ്ടാക്കിയ സെന്‍ട്രിസ്റ്റ് റിഫോം അലയന്‍സിനെ പരാജയപ്പെടുത്തിയായിരുന്നു താകായീച്ചിയുടെ പാര്‍ട്ടി അധികാരത്തിലേറിയത്.
ജപ്പാന്‍ പ്രതിനിധിസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ജാപ്പനീസ് പ്രധാനമന്ത്രി സനായേ താകായീച്ചിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും അഭിനന്ദിച്ചു. താകായീച്ചിടെ നേതൃത്വത്തില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാകുമെന്നായിരുന്നു മോദി എക്‌സില്‍ കുറിച്ചത്. താകായീച്ചിയുടെ കഴിവുറ്റ നേതൃത്വത്തില്‍ ഇന്ത്യ-ജപ്പാന്‍ സൗഹൃദം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു.
.jpg)


