ജമ്മു കശ്മീര്‍ എക്കാലവും ഇന്ത്യയുടെ അവിഭാജ്യഘടകം ; സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പാകിസ്താന്‍ യുഎന്‍ വേദികളെ ദുരുപയോഗം ചെയ്യുകയാണെന്ന് മറുപടി നല്‍കി ഇന്ത്യ

un

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്താന്‍ വീണ്ടും ഇടപെടാന്‍ ശ്രമിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് പാകിസ്താന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. ജമ്മു കശ്മീര്‍ എക്കാലവും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയ ഇന്ത്യ, സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പാകിസ്താന്‍ യുഎന്‍ വേദികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്താന്‍ വീണ്ടും ഇടപെടാന്‍ ശ്രമിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ പാര്‍വതനേനി ഹരീഷ് യോഗത്തില്‍ സംസാരിക്കവേ, ഇന്ത്യയുടെ ആഭ്യന്തര കാര്യമായ ജമ്മു കശ്മീരിനെക്കുറിച്ച് പാകിസ്താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങളോട് പ്രതികരിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും അദ്ദേഹം യുഎന്‍ വേദിയെ അറിയിച്ചു.

പാകിസ്താന്റെ സ്ഥിരം പ്രതിനിധി ആസിം ഇഫ്തിഖര്‍ അഹമ്മദിന്റെ പ്രസ്താവനകള്‍ക്കെതിരെയാണ് ഇന്ത്യ രംഗത്തുവന്നത്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗമെന്ന പദവി ദുരുപയോഗം ചെയ്ത് പാകിസ്താന്‍ തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു. തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി പാകിസ്താന്‍ യുഎന്‍ വേദികളെപ്പോലും വെറുതെ വിടുന്നില്ലെന്നും പാര്‍വതനേനി ഹരീഷ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

Tags