'അതെല്ലാം കെട്ടുകഥ, താന്‍ ഒരു വാഗ്ദാനവും നല്‍കിയിട്ടില്ല'; ഇറാന് ഇളവുകള്‍ നല്‍കുമെന്ന റിപ്പോര്‍ട്ട് തള്ളി ട്രംപ്
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിക്കണെമന്നും ട്രംപ് ആവശ്യപ്പെട്ടു
ആണവ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഇറാന് ഇളവുകള്‍ നല്‍കാന്‍ തയ്യാറാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇത്തരം വാര്‍ത്തകളെല്ലാം കെട്ടുകഥയാണെന്ന് പറഞ്ഞ ട്രംപ്, താന്‍ ഒരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിക്കണെമന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാന് എതിരായ ഉപരോധങ്ങള്‍ ഇളവ് ചെയ്യുമെന്നും മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടുനല്‍കുമെന്നുമായിരുന്നു അമേരിക്കന്‍ മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് പാടെ തള്ളുകയാണ് ട്രംപ്.
''ട്രംപ് ഇറാന് ഉപരോധങ്ങളില്‍ ഇളവും മരവിപ്പിച്ച ഫണ്ടുകളും വാഗ്ദാനം ചെയ്തുവെന്ന് ആക്‌സിയോസ് ഇപ്പോള്‍ ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നു. ഇത് അസത്യമാണ്. ഞാന്‍ അവര്‍ക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. മറ്റെല്ലാ വാര്‍ത്തകളെയും പോലെ ആക്‌സിയോസിന്റെ ഈ കഥയും ഒരു വ്യാജനിര്‍മ്മിതിയാണ്, അവരുടെ 'ട്രംപ് ഡിറേഞ്ച്‌മെന്റ് സിന്‍ഡ്രോം' തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. ഈ വ്യാജ വാര്‍ത്ത അവര്‍ ഉടനടി പിന്‍വലിക്കണം'- ട്രംപ് ആവശ്യപ്പെട്ടു.
.jpg)

