ലെബനനിലെ ഇസ്രയേല്‍ ആക്രമണം ; 254 പേര്‍ മരിച്ചു

 lebanon

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി

ലെബനനിലെ നൂറിലധികം കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി. 1165 ലധികം പേര്‍ക്ക് പരുക്കേറ്റതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അനുമതിയില്ലാതെ ഹോര്‍മുസ് കടക്കുന്ന കപ്പലുകളെ ലക്ഷ്യം വെയ്ക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരുമെന്ന് ഐആര്‍ജിസി പറഞ്ഞു.

ബെയ്‌റൂത്ത് , തെക്കന്‍ ലെബനന്‍, ബെക്ക താഴ്വര തുടങ്ങി നൂറിലധികം കേന്ദ്രങ്ങളിലാണ് പത്ത് മിനിട്ടിനുള്ളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത് . ജനതിരക്കുള്ള തെരുവുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം .ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഏറ്റവും വലിയ ആക്രമണമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ് പ്രതികരിച്ചത്.

Tags