സൂ​പ്പ​ർ​നോ​വ സം​ഗീ​ത​പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​രെ വെ​ടി​വെ​ച്ചി​ടാ​ൻ ഹ​മാ​സി​ന് പ​ദ്ധ​തി​യി​ല്ലാ​യി​രു​ന്നു : ഇസ്രായേൽ പൊലീസ്

google news
tyui

തെ​ൽ​അ​വീ​വ് : ഒ​ക്ടോ​ബ​ർ ഏ​ഴി​ലെ അ​തി​ർ​ത്തി​ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​നി​ടെ സൂ​പ്പ​ർ​നോ​വ സം​ഗീ​ത​പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​രെ വെ​ടി​വെ​ച്ചി​ടാ​ൻ ഹ​മാ​സി​ന് പ​ദ്ധ​തി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഇ​സ്രാ​യേ​ലി പൊ​ലീ​സി​ന്റെ ​അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.

ഹ​മാ​സി​ന്റെ ആ​ക്ര​മ​ണ​ത്തി​ല​ല്ല, ഇ​സ്രാ​യേ​ലി ഹെ​ലി​കോ​പ്ട​റി​ൽ​നി​ന്നു​ണ്ടാ​യ വെ​ടി​വെ​പ്പി​ലാ​ണ് നി​ര​വ​ധി പേ​ർ മ​രി​ച്ച​തെന്നും ഇ​സ്രാ​യേ​ലി പ​ത്ര​മാ​യ ‘ഹാ​ര​റ്റ്സ്’ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഗ​സ്സ​ക്ക​ടു​ത്ത ഇ​സ്രാ​യേ​ലി അ​തി​ർ​ത്തി​ഗ്രാ​മ​മാ​യ കി​ബു​റ്റ്സ് റീം ​ആ​ക്ര​മി​ക്ക​ലാ​യി​രു​ന്നു ഹ​മാ​സി​ന്റെ ല​ക്ഷ്യം. ഡ്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് സം​ഗീ​ത​പ​രി​പാ​ടി ന​ട​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് പോ​രാ​ളി​ക​ളെ ഇ​വി​ടേ​ക്ക് തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഹ​മാ​സ് അം​ഗ​ങ്ങ​ളു​ടെ മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ച​പ്പോ​ൾ ആ​ക്ര​മി​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളു​ടെ ഭൂ​പ​ടം ല​ഭി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​യു​ന്നു. ഇ​തി​ൽ സം​ഗീ​ത​പ​രി​പാ​ടി ന​ട​ന്ന സ്ഥ​ലം ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് സം​ഗീ​ത​പ​രി​പാ​ടി ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച ഹ​മാ​സ് ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ഴേ​ക്ക് പ​രി​പാ​ടി​ക്കെ​ത്തി​യ ഭൂ​രി​ഭാ​ഗം പേ​രും സ്ഥ​ലം​വി​ട്ടി​രു​ന്നു.

അ​വ​ശേ​ഷി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്കാ​ണ് ഹ​മാ​സ് ഇ​ര​ച്ചു​ക​യ​റി​യ​ത്. ഇ​വ​രെ നേ​രി​ടാ​ൻ റ​മ​ത് ഡേ​വി​ഡ് ബേ​സി​ൽ​നി​ന്ന് പ​റ​ന്നു​യ​ർ​ന്ന ഹെ​ലി​കോ​പ്ട​റി​ൽ​നി​ന്നു​ള്ള വെ​ടി​വെ​പ്പി​ലും നി​ര​വ​ധി ഇ​സ്രാ​യേ​ലി​ക​ൾ മ​രി​ച്ച​താ​യി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. 17 പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​ര​ട​ക്കം 364 പേ​രാ​ണ് മ​രി​ച്ച​തെ​ന്ന് പൊ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 270 പേ​ർ മ​രി​ച്ചു​വെ​ന്നാ​ണ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. 40 പേ​രെ ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കു​ക​യും ചെ​യ്തു.

സു​ര​ക്ഷ​സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്വ​ന്തം പൗ​ര​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന വി​വ​രം ഇ​താ​ദ്യ​മാ​യാ​ണ് ഇ​സ്രാ​യേ​ൽ സ​മ്മ​തി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച പൗ​ര​ന്മാ​രു​ടെ എ​ണ്ണം 1400ൽ​നി​ന്ന് 1200 ആ​യി ഇ​സ്രാ​യേ​ൽ തി​രു​ത്തി​യി​രു​ന്നു.തി​രി​ച്ച​റി​യാ​നാ​കാ​ത്ത​വി​ധം ക​ത്തി​ക്ക​രി​ഞ്ഞ 200 ഹ​മാ​സ് പോ​രാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ​ക്കി​ൽ​പെ​ട്ട​തി​നാ​ലാ​ണി​തെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.

Tags