ജൂത മ്യൂസിയത്തിന് സമീപം ഉണ്ടായ വെടിവെയ്പ്പിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Israeliembassy
Israeliembassy

വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിലുണ്ടായ വെടിവെയ്പ്പിൽ ഇസ്രയേൽ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ട് വാഷിങ്ടണിലെ ജൂത മ്യൂസിയത്തിന് സമീപമാണ് വെടിവെയ്പ്പുണ്ടായത്.

വാഷിങ്ടണിലെ ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഫീൽഡ് ഓഫീസിന് അടുത്തായിരുന്നു വെടിവയ്പ്പ് നടന്നത്. സംഭവത്തിൽ അക്രമി പിടിയിലായിട്ടുണ്ടെന്നും ഇയാൾ പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും പൊലീസ് അറിയിച്ചതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

tRootC1469263">

സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്സിലൂടെ അറിയിച്ചു. ജൂതന്മാർക്കെതിരായ ഭീകരവാദത്തിന്റെ ഭാഗമായി നടന്ന അതിക്രമമാണിതെന്ന് വെടിവയ്പ്പിനെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടനയിലെ ഇസ്രയേൽ അംബാസഡർ ഡാനി ഡനോൻ അറിയിച്ചു.

Tags