ഗസ്സയിൽ ഭക്ഷണവിതരണ കേന്ദ്രത്തിൽ കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രായേൽ ആക്രമണം ; 25ലേറെ പേർ കൊല്ലപ്പെട്ടു

Israeli bombardment of Gaza school shelter: 36 dead
Israeli bombardment of Gaza school shelter: 36 dead

ഗസ്സ സിറ്റി : ഗസ്സ സിറ്റിക്ക് പടിഞ്ഞാറ് നെറ്റ്സരിം ഇടനാഴിക്ക് സമീപം ഭക്ഷണവിതരണ കേന്ദ്രത്തിൽ കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 25ലേറെ പേർ കൊല്ലപ്പെട്ടു. സഹായ വിതരണ കേന്ദ്രങ്ങളിലെത്തുന്നവർക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ ഗസ്സയിൽ വ്യാപകമാവുകയാണ്.

tRootC1469263">

പടിഞ്ഞാറൻ ഗസ്സയിൽ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു. അഭയാർഥികൾക്കുള്ള ടെൻറിന് നേരെയായിരുന്നു ഡ്രോൺ ആക്രമണം. ഇതോടൊപ്പം, അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം നടത്തി. ഒരാൾ കൊല്ലപ്പെട്ടതായും 10 പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കടുത്ത മാനുഷിക ദുരന്തം നേരിടുന്ന ഗസ്സയിൽ അന്താരാഷ്ട്ര സമ്മർദങ്ങൾക്ക് പുല്ലുവില നൽകിക്കൊണ്ട് ഇസ്രായേൽ ആക്രമണം തുടരുകയാണ്. തിങ്കളാഴ്ച 60 പേരെയാണ് കൊലപ്പെടുത്തിയത്. ഗസ്സ സിറ്റിയിൽ ഒരു മാധ്യമപ്രവർത്തകനും മൂന്ന് ആരോഗ്യപ്രവർത്തകരും കൊല്ലപ്പെട്ടവരിലുൾപ്പെടും.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ 2023 ഒക്ടോബർ ഏഴിന് ശേഷം 55,000ത്തോളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. മാർച്ച് 18ന് വെടിനിർത്തൽ ലംഘിച്ചതിന് ശേഷം മാത്രം കൊല്ലപ്പെട്ടത് 4700ലേറെ േപരാണ്.

Tags